jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് 8764പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.


സംസ്ഥാനത്ത് 8764പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7,223പേര്‍ രോഗമുക്തരായി. ജാഗ്രത തുടരേണ്ട സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞ ലംഘിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,കൊവിഡ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം കൊണ്ടാണ് ഇതു സാധ്യമായത് എന്നും മുഖ്യമന്ത്രി പറഞ്ഞു
വഴിയോര കച്ചവടം. രീ്ശറ പ്രോട്ടോകോള്‍ പാലിച്ച് തന്നെ നടത്തണം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
അതേ സമയം തന്നെ വ്യാപാരി വ്യവസായികളിലും ഓട്ടോറിക്ഷാത്തൊഴിലാളികളിലും രോഗവ്യാപനം കൂടുന്നതായി കാണുന്നുണ്ട്. ഇവരുടെ പ്രത്യേകം ഗ്രൂപ്പ് തയ്യാറാക്കണമെന്ന് നിര്‍ദേശിച്ചു. 










<

JEEVAN TV NEWS

JEEVAN TV NEWS