jeevan news online

വാർത്തകൾ വിശദമായി

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സ് ജയം


ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സ് ജയം. ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. എട്ടുമത്സരങ്ങളില്‍നിന്ന് ചെന്നൈയുടെ മൂന്നാം ജയമാണിത്. കെയ്ന്‍ വില്യംസന്റെ ഒറ്റയാള്‍ പോരാട്ടത്തിനും ഹൈദരാബാദിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 39 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറികള്‍ സഹിതം 57 റണ്‍സെടുത്ത വില്യംസണ്‍ 18ആം ഓവറില്‍ പുറത്തായതോടെ ഹൈദരാബാദ് കളി കൈവിടുകയായിരുന്നു. 
 
 
 










<

JEEVAN TV NEWS

JEEVAN TV NEWS