jeevan news online

വാർത്തകൾ വിശദമായി

കോവിഡ്‌വാക്സിന്‍ പരീക്ഷണം നിര്‍ത്തി ...പരീക്ഷിച്ചവരില്‍ ഒരാളുടെ ആരോഗ്യനില മോശം


കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ
ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് തീരുമാനം.

ഒക്ടോബര്‍ ആദ്യമാണ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്സിന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി 60000 ആരോഗ്യ പ്രവര്‍ത്തകരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ കുത്തിവെച്ചത്.
അടുത്ത വര്‍ഷത്തോടെ 100 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ലക്ഷ്യം. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ വാക്‌സിന്‍ പുറത്തിറക്കാനായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ തീരുമാനം.

 










<

JEEVAN TV NEWS

JEEVAN TV NEWS