jeevan news online

വാർത്തകൾ വിശദമായി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കി.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കി. വെര്‍ച്വല്‍ രീതിയില്‍ സംവാദത്തിന് തയ്യാറല്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കിയത്. ഒക്ടോബര്‍ 15നാണ് സംവാദം നടക്കേണ്ടിയിരുന്നത്. 
തെര!ഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവാദങ്ങള്‍ പൊതുവേ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണായകസ്വാധീനങ്ങളിലൊന്നാണ്. കോവിഡ് പോസിറ്റീവായ ഡോണള്‍ഡ് ട്രംപ് നിലവില്‍ ചികിത്സയിലാണ്. അതേസമയം, ട്രംപിന്റെ കോവിഡ് നെഗറ്റീവായോ എന്ന ചോദ്യങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. ട്രംപ് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ്, രണ്ടാം സംവാദം വെര്‍ച്വല്‍ രീതിയിലേക്ക് മാറ്റുന്നതായി പ്രഖ്യാപനമുണ്ടായത്. എന്നാല്‍ പ്രചാരണത്തിലേക്ക് അടിയന്തരമായി മടങ്ങുകയാണെന്ന് നിരന്തരം ട്വിറ്റര്‍ വഴി പ്രഖ്യാപിക്കുന്ന ഡോണള്‍ഡ് ട്രംപ് വിര്‍ച്വല്‍ സംവാദത്തിന് എതിരാണ്. എന്നാല്‍, ട്രംപ് അസുഖബാധിതനായതിനാല്‍, നേരിട്ടുള്ള സംവാദം നടത്താനാകില്ലെന്ന് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. വെര്‍ച്വല്‍ സംവാദത്തിന് തയ്യാറാകാത്ത ട്രംപിന്റെ നടപടിയെ ബൈഡന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. <ു>സംവാദം നടക്കേണ്ടിയിരുന്ന ദിവസം മറ്റ് പരിപാടികള്‍ രണ്ട് സ്ഥാനാര്‍ത്ഥികളും പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനാല്‍ പ്രസിഡന്‍ഷ്യല്‍ സംവാദം ഉണ്ടാകില്ല എന്ന് പരിപാടി നിയന്ത്രിക്കുന്ന കമ്മീഷന്‍ ഓഫ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്!സ് പ്രഖ്യാപിച്ചു. രണ്ടാം സംവാദത്തീയതി റദ്ദാക്കിയതോടെ, ഇനി ഇരുസ്ഥാനാര്‍ത്ഥികളും തമ്മില്‍ സംവാദം നടത്താന്‍ ഒക്ടോബര്‍ 22 എന്ന ഒറ്റത്തീയതി മാത്രമേ ബാക്കിയുള്ളൂ. ടെന്നസിയിലാണ് ഈ സംവാദവേദി തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 3നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
ഇന്റര്‍നാഷണല്‍ ഡെസ്‌ക്ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS