jeevan news online

വാർത്തകൾ വിശദമായി

നാല്‍പ്പത്തിനാലാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി.


നാല്‍പ്പത്തിനാലാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യപുരസ്‌കാരത്തിന്  പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞി രാമന്‍ നിര്‍മിക്കുന്ന വെങ്കല ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 
വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ 'ഒരു വെര്‍ജീനിയന്‍ വെയില്‍കാലം' എന്ന കൃതിക്കാണ് അവാര്‍ഡ് ലിഭിച്ചത്. 10ആം തിയതി ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ്  വയലാര്‍ രാമവര്‍മ്മ മെമ്മോറിയാല്‍ ട്രസ്റ്റ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 
വയലാരിന്റെ ചരമ ദിനത്തില്‍ രാജ്ഭവനില്‍ വച്ച് ഗവേണര്‍  ആരിഫ് മുഹമ്മദ് ഖാന്‍ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുക.ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന മനോഹരവും അര്‍ത്ഥപൂര്‍ണവുമായ ശില്പവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക അതായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഡോ. കെ. പി. മോഹനന്‍ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എന്‍. മുകുന്ദന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍.വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരന്‍ ജഡ്ജിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS