jeevan news online

വാർത്തകൾ വിശദമായി

നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി.


നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. കേസ് നടത്തിപ്പ് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ജയില്‍കുമാറിന് കൈമാറി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉത്തരവിറക്കി.  കേസ് പിന്‍വലിക്കാനുളള ഉത്തരവിനെ പ്രോസിക്യൂട്ടര്‍ അനുകൂലിച്ചില്ലെന്ന ഇടതുനേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
നിയമ സഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍കാര്‍ കോടതിയെ സമീപിച്ച തിന് തിരിച്ചടി ലിഭിച്ചതിന് ശേഷമാണ് ഇടത് നേതാക്കളുടെ പരാതിയെ തുടരന്ന് അഭിഭാഷകയെ മാറ്റി സര്‍കാര്‍ ഉത്തരവ് ഇറക്കിയത് . കേസ് നടത്തിപ്പ് അസിസ്റ്റന്റ്  പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറിന് കൈമാറിയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉത്തരവിറക്കി യിരിക്കുന്നത്. 
ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെ വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. 
2015 ലെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നായിരുന്നു കേരളത്തെ നാണം കെടുത്തി നസഭയ്ക്കകത്ത് കയ്യാങ്കളി നടന്നത്. ഇപി ജയരാജന്‍, വി ശിവന്‍ കുട്ടി , കെടി ജലീല്‍ തുടങ്ങി ആറ് പേരാണ് കേസിലെ പ്രതികള്‍.










<

JEEVAN TV NEWS

JEEVAN TV NEWS