jeevan news online

വാർത്തകൾ വിശദമായി

ലോകത്ത് കോവിഡ്ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു.


ലോകത്ത് കോവിഡ്ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു. 
മരണം 10 ലക്ഷത്തി 77,000 കടന്നു.
ലോകത്താകെ ഇതുവരെ 3 കോടി 74ലക്ഷത്തി 50,148 പേര്‍ക്കാണ് കോവിഡ്ബാധ സ്ഥിരീകരിച്ചത്. 10,77,218 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗമുക്തി നേടിയവരുടെ എണ്ണം 2 കോടി 80ലക്ഷത്തി 99,954 ആയി. അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. എഴുപത്തി ഒമ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ട് ലക്ഷത്തി പത്തൊമ്പതിനായിരം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു. അതേസമയം, റഷ്യ രണ്ടാമത്തെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കാനൊരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് അംഗീകാരം നല്‍കാന്‍ പോകുന്നത്. രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിനായ സ്പുട്‌നിക് 5 നേരത്തെ രോഗികളില്‍ കുത്തിവെച്ചിരുന്നു. പരീക്ഷണഘട്ടങ്ങള്‍ പൂര്‍ണമായി കഴിയാതെ രോഗികളില്‍ സ്പുട്‌നിക് വാക്‌സിന്‍ കുത്തിവെച്ചത് വിവാദമായിരുന്നു. റഷ്യയില്‍ ഇതുവരെ 12 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,454 പേര്‍ മരിച്ചു.
 
ഇന്റര്‍നാഷണല്‍ ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS