jeevan news online

വാർത്തകൾ വിശദമായി

പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയാടെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം.


പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയാടെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. പത്തൊന്‍പതുകാരിയായ ഇഗ സ്വിയാടെക്ക് ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനെ തോല്‍പ്പിച്ചാണ് കന്നിക്കിരീടം സ്വന്തമാക്കിയത്. 
ഫൈനലില്‍ ആരുജയിച്ചാലും അത് പുതിയൊരു ചരിത്രമാകുമെന്നുറപ്പിച്ചാണ് ഇരുവരും കലാശപ്പോരാട്ടത്തിന് ഇറങ്ങിയത്. സോഫിയയെ 6-4, 6-1 എന്ന സ്‌കോറിനാണ് ഇഗ തോല്‍പ്പിച്ചത്. സീഡില്ലാതാരമായ ഇഗ കളിയുടെ സര്‍വ മേഖലയിലും സോഫിയയേക്കാള്‍ മുന്‍പന്തിയിലായിരുന്നു. ഈ വിജയത്തോടെ ആദ്യമായി ഗ്രാന്‍ഡ്സ്ലാം നേടുന്ന പോളിഷ് വനിതാതാരം എന്ന റെക്കോഡ് ഇഗ സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം ഒരു സെറ്റ് പോലും വിട്ടുനല്‍കാതെയാണ് ഇഗ കിരീടം നേടിയത്. 2007ല്‍ ജസ്റ്റിന്‍ ഹെനിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ഇഗ. സിമോണ ഹാലെപ്, മാര്‍ക്കേറ്റ വോന്‍ഡ്രൗസോവ തുടങ്ങിയ മുന്‍നിര താരങ്ങളെ വീഴ്ത്തിയാണ് ഇഗ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 
 
സ്‌പോര്‍ട്‌സ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS