jeevan news online

വാർത്തകൾ വിശദമായി

അനധികൃതമായി വിദേശത്തേയ്ക്ക് കറന്‍സി കടത്തിയ സംഭവത്തിലും സ്വപ്ന സുരേഷിനെതിരെ കേസെടുക്കാന്‍ കസ്റ്റംസ്‌നീക്കം.


അനധികൃതമായി വിദേശത്തേയ്ക്ക് കറന്‍സി കടത്തിയ സംഭവത്തിലും സ്വപ്ന സുരേഷിനെതിരെ കേസെടുക്കാന്‍ കസ്റ്റംസ്‌നീക്കം. രണ്ടുലക്ഷം ഡോളര്‍ നയതന്ത്ര പരിരക്ഷയോടെ വിദേശത്തെത്തിക്കാന്‍ കൂട്ടുനിന്നെന്നാണ് കണ്ടെത്തല്‍. വിദേശനാണയ വിനിമയ ചട്ടപ്രകാരമാകും സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് കേസെടുക്കുക. 
യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി വിവിധ ഇടപാടുകള്‍ക്ക് ഉദ്യോഗസ്ഥരടക്കം വാങ്ങിയ കമ്മീഷന്‍തുക ഡോളറാക്കി സ്വപ്ന വിദേശത്തെത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഉന്നത സ്വാധീനശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മുഖ്യപ്രതി സ്വപ്നസുരേഷിന്റെ മൊഴിപകര്‍പ്പ് നല്‍കാനാകില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി. സ്വപ്‌നസുരേഷിന് മൊഴി പകര്‍പ്പ് നല്‍കുന്നത് അന്വേഷണത്തെ തടസപ്പെടുത്താനിടയാക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നനല്‍കിയ ഹര്‍ജിയെ എതിര്‍ത്താണ് കസ്റ്റംസ് കോടതിയില്‍ നിലപാട് അറിയിച്ചത്. കോണ്‍സുലേറ്റിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്താണ് 1.90ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്നക്ക് കഴിഞ്ഞത്. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് മൊഴി മുദ്രവെച്ചകവറില്‍ കോടതിയില്‍ നല്‍കിയതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.
 
ന്യൂസ്‌ഡെസ്‌ക് ജീവന്‍
 
 










<

JEEVAN TV NEWS

JEEVAN TV NEWS