jeevan news online

വാർത്തകൾ വിശദമായി

എം.ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി.


സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ നിലവിലെ മൊഴികള്‍ പര്യാപ്തമാണോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. 
ശിവശങ്കറെ അറസ്റ്റ്‌ചെയ്യാന്‍ മതിയായ തെളിവുകള്‍ കസ്റ്റംസിന്റെ പക്കലുണ്ടെങ്കിലും കാര്യങ്ങളില്‍ ഒന്നുകൂടി വ്യക്തത വരുത്തുന്നതിനാണ് നിയമോപദേശം തേടിയതെന്നാണ് സൂചന. ചൊവ്വാഴ്ച ശിവശങ്കറിനോട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ട്. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ അതുകൊണ്ടു തന്നെ നിര്‍ണ്ണായകമാണ്. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് ശിവശങ്കറെ കസ്റ്റംസ് വിട്ടയച്ചത്. സ്വപ്നയ്ക്കായി ലോക്കര്‍ എടുത്തുനല്‍കിയതും ഇരുവരും തമ്മിലുളള വാട്‌സ് ആപ് ടെലിഗ്രാം ചാറ്റുകളും സംബന്ധിച്ചാണ് ഇന്നലെ കസ്റ്റംസ് വ്യക്തത തേടിയത്. ശിവശങ്കറിന്റെ മൊഴിയെടുക്കല്‍ നടന്ന അതേ സമയത്ത്തന്നെ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ വിവിധ ജയിലുകളിലായി കസ്റ്റംസ് ചോദ്യം ചെയ്തു. ശിവശങ്കര്‍ പറയുന്നത് ശരിയാണോ എന്നറിയുന്നതിനായിരുന്നു ഇത്.
 
ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS