jeevan news online

വാർത്തകൾ വിശദമായി

ഇന്ന് ലോക മാനസികാരോഗ്യദിനം.


ഇന്ന് ലോക മാനസികാരോഗ്യദിനം. ലോകമെമ്പാടുമുള്ള ജനങ്ങളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ സമാഹരിക്കുക എന്നീ ലക്ഷ്യത്തോടെയാണ്  എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്.

മനുഷ്യനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ പത്തില്‍ അഞ്ചും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സാമൂഹ്യ, സാമ്പത്തിക അതിര്‍വരമ്പുകളില്ലാതെ ആരേയും എപ്പോഴും അലട്ടാവുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദങ്ങള്‍. തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഏറി വരികയാണ്. ഏറെപ്പേര്‍ ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാവാതെ ഉഴലുന്നത് ഇന്ന് സ്ഥിരം കാഴ്ച്ചയാണ്. വിഷാദം, മദ്യത്തിന്റെ ഉപയോഗം, വിവിധ തരം സമ്മര്‍ദ്ദങ്ങള്‍, ചൂഷണങ്ങള്‍ എന്നിവയെല്ലാം മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ചില ഘടകങ്ങള്‍ മാത്രമാണ്.

ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ് മൂലം നിലവിലെ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയുടെ അഭൂതപൂര്‍വമായ ആഘാതം ലോകം അനുഭവിക്കുന്നുമുണ്ട്, ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ മാനസികാരോഗ്യത്തെയും ബാധിച്ചു. വൈറസിനെ നിയന്ത്രണത്തിലാക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും ലോകം പാടുപെടുന്നതിനിടയില്‍ ഉത്കണ്ഠ, ഭയം, ഒറ്റപ്പെടല്‍, സാമൂഹിക അകലം, നിയന്ത്രണങ്ങള്‍, അനിശ്ചിതത്വം, വൈകാരിക ക്ലേശങ്ങള്‍ എന്നിവ വ്യാപകമായിരിക്കുന്നതും ജനങ്ങളുടെ മാനസിക ആരോഗ്യത്തെ താളം തെറ്റിച്ചു.

ലോക മാനസികാരോഗ്യ ദിനം കേവലം ഒരു ഏകദിന പരിപാടിയല്ല, ലോകജനതയുടെ മാനസികാരോഗ്യത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും, സര്‍ക്കാരുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംരംഭങ്ങളെ ഏകോപിപ്പിക്കാനുമുള്ള അവസരം ഒരുക്കല്‍ കൂടിയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS