jeevan news online

വാർത്തകൾ വിശദമായി

ഭീമാ കൊറേഗാവ് കലാപ കേസില്‍ മലയാളി ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനെരെ പ്രതിഷേധം ശക്തമാകുന്നു.


ഭീമാ കൊറേഗാവ് കലാപ കേസില്‍ മലയാളി ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനെരെ പ്രതിഷേധം ശക്തമാകുന്നു.  ചരിത്രകാരന്‍ രാമചന്ദ്രഗുഹ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭീമാ കോറേഗാവ് പ്രക്ഷോഭത്തില്‍ സ്റ്റാന്‍ സ്വാമിക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.

ദില്ലി സര്‍വ്വകലാശാല അദ്ധ്യാപകനായ ഡോ. ഹാനി ബാബുവിനെ ഇതേ കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഇത്തരം അറസ്റ്റുകള്‍ തുടരുകയാണ്. 83കാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ഇന്നലെ റാഞ്ചിയിലെ വീട്ടിലെത്തിയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അഞ്ച് പതിറ്റാണ്ടായി ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന മൈനിംഗ് കമ്പനികള്‍ക്കെതിരെയുള്ള ശബ്ദം ഇല്ലാതാക്കാന്‍ വേണ്ടിയാണ് അറസ്‌റ്റെന്നും ചരിത്രകാരന്‍  രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്, ബിജെപി സര്‍ക്കാറിനൊത്ത് കളിക്കുന്ന എന്‍ഐഎ യുടെ അതിരുകളില്ലാത്ത മറ്റൊരു പ്രവര്‍ത്തി എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം.
പിപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് അടക്കം നിരവധി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സ്റ്റാന്‍ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് നേതാവാണ് സ്റ്റാന്‍ സ്വാമി എന്നതിന് തെളിവുകള്‍ ഉണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. ഭീമാ കോറേഗാവ് കലാപവുമായി സ്റ്റാന്‍ സ്വാമിക്ക് ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS