jeevan news online

വാർത്തകൾ വിശദമായി

എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.


എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 11 മണിക്കൂര്‍ അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ആണ് ചോദ്യംചെയ്യല്‍. കഴിഞ്ഞദിവസം രാവിലെ 10.30ഓടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി പത്ത് മണിയോടെയാണ് പൂര്‍ത്തിയായത്. 2017ല്‍ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിലായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്ലാണ് മണിക്കൂറുകള്‍ നീണ്ടത്. സ്വര്‍ണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് എം ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തത്.  എം ശിവശങ്കറിന്റെ നി!ര്‍ദേശ പ്രകാരമാണ് യു എഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കല്‍.  ഈന്തപ്പഴ വിതരണത്തിന്റെ മറവില്‍ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വര്‍ണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. മാത്രവുമല്ല ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോകോള്‍ ലംഘനവും കസ്റ്റംസ് പരിശോധിക്കുന്നു. ഇതിനിടെ കളളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യം നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് നിലപാട്. ഹര്‍ജിയില്‍ വരുന്ന ചൊവ്വാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. ഇതിനിടെ എന്‍ഫോഴ്‌സമെന്റ് നല്‍കിയ നോട്ടീസ് അനുസരിച്ചാണ് മന്ത്രി കെ ടി ജലീല്‍ സ്വത്തുവിവരങ്ങള്‍ കൈമാറിയത്. 19.5 സെന്റ് സ്ഥലവും വീടും ഉണ്ടെന്നും 5 ലക്ഷം രൂപയുടെ ഭവന വായ്പ ഉണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. തനിക്കോ ഭാര്യയ്‌ക്കോ മക്കള്‍ക്കോ  ഒരു തരി സ്വര്‍ണം പോലുമില്ല. ഭാര്യയുടെ കൈവശം 22 ലക്ഷം രൂപയും തന്റെ കൈവശം നാലരലക്ഷം രൂപയുമുണ്ട്. 5000 രൂപയുടെ ഷെയറുകളുമുണ്ട്. മന്ത്രിയായതിനുശേഷം  6 തവണ വിദേശ യാത്ര നടത്തിയെന്നും ജലീല്‍ എന്‍ഫോഴ്‌സമെന്റിന് നല്‍കിയ മറുപടിയിലുണ്ട്‌

 










<

JEEVAN TV NEWS

JEEVAN TV NEWS