jeevan news online

വാർത്തകൾ വിശദമായി

നിരക്കില്‍ മാറ്റമില്ല ...സാമ്പത്തികസ്ഥിതി ഗുരുതരം


റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. പണവായ്പ നയസമിതി പുനസംഘടിപ്പിച്ചതിനുശേഷമുള്ള ആദ്യ പണവായ്പ നയ അവലോകന യോഗത്തിലാണ് ഈ തീരുമാനം. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും അതേപോലെ തുടരും. കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി തുടരുകയാണ്. ഇത് കണക്കിലെടുത്തു പലിശനിരക്കു കുറച്ച്, വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്ന നിലപാട് തുടരുമെന്ന് ശക്തികാന്തദാസ് അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS