jeevan news online

വാർത്തകൾ വിശദമായി

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.


സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനാണ് പുരസ്‌കാരം ലഭിച്ചത്. ലോകത്ത് പട്ടിണി ഇല്ലാതാക്കാനുള്ള പരിശ്രമത്തിനാണ് പുരസ്‌കാരം. വിശപ്പിനെതിരായ പോരാട്ടത്തിലെ സംഭാവനകള്‍ക്കും സംഘര്‍ഷമേഖലകളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിലും നല്‍കിയ സംഭാവനകള്‍ കൂടി മാനിച്ചാണ് ബഹുമതി നല്‍കിയത്. വിശപ്പ് ആയുധമാക്കി യുദ്ധമുണ്ടാക്കാനുള്ള പലനീക്കങ്ങള്‍ക്കും ഡബ്ലിയുഎഫ്പി തടയിട്ടു. എണ്‍പത്തിയെട്ട് രാജ്യങ്ങളിലായി പത്തുകോടി ജനങ്ങള്‍ക്കാണ് കഴിഞ്ഞവര്‍ഷം ലോകഭക്ഷ്യസംഘടന സഹായമെത്തിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS