jeevan news online

വാർത്തകൾ വിശദമായി

ശക്തമായതിരകള്‍ക്ക് സാദ്ധ്യത... തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശം


തെളിഞ്ഞ അന്തരീക്ഷത്തിലും തീരപ്രദേശങ്ങളില്‍ ശക്തമായ തിരകള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമദ്ധ്യരേഖയ്ക്ക് സമീപത്തും മറ്റും ഉണ്ടാകുന്ന തിരകള്‍ പോലും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി കേരള തീരത്ത് എത്തുന്നതാണ് ഇതിനു കാരണം.

കേരളത്തില്‍ രണ്ടു കാരണങ്ങളാലാണ് കടല്‍ക്ഷോഭം ഉണ്ടാകുന്നത്. അറബിക്കടലിലും, ബംഗാള്‍ ഉള്‍ക്കടലിലും, രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്താലുള്ള ചുഴലിക്കാറ്റുമൂലമാണിത്. ഈ സമയം അന്തരീക്ഷം നന്നെ പ്രക്ഷുബ്ദമായിരിക്കും. അതുകൊണ്ടു തന്നെ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടത്ര ജാഗ്രതയും, മുന്‍കരുതലുമുണ്ടാകും. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍, ഭൂമദ്ധ്യരേഖയ്ക്ക് സമീപം ഉണ്ടാകുന്ന ചില ചുഴലിക്കാറ്റുകള്‍ പോലും, തിരമാലകളുടെ രൂപത്തില്‍ കേരള തീരത്ത് ആഞടിക്കാറുണ്ട്.

തെളിഞ്ഞ അന്തരീക്ഷത്തില്‍, അപ്രതീക്ഷിതമായുണ്ടാകുന്ന ഉയര്‍ന്ന തിരമാലകളില്‍ പെട്ടാണ് മിക്കവാറും മല്‍സ്യബന്ധന യാനങ്ങള്‍ മറിയുന്നതും, തൊഴിലാളികള്‍ അപകടത്തില്‍ പെടുന്നതും.  ഇക്കാര്യത്തിലും ഏറെക്കുറെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കാലാവസ്ഥ വകുപ്പിന് കഴിയുന്നുണ്ടെന്ന് ഡോ മനോജ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും, ദുരന്ത നിവാരണ അതോറിറ്റിയും, കാലാവസ്ഥ വകുപ്പും നല്‍കുന്ന നര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍, കടല്‍ ക്ഷോഭങ്ങളില്‍ പെട്ടുണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധിവരെ കുറക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS