jeevan news online

വാർത്തകൾ വിശദമായി

യൂടൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്


യൂടൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വിജയ് പി. നായരെ മര്‍ദിച്ച കേസില്‍  പ്രകിലളെല്ലാം ക്രിമിനലുകളല്ലന്നും സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ മര്‍ദിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തമ്പാനൂര്‍ പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല. പ്രതികള്‍ക്കെതിരെ അഞ്ച് വര്‍ഷം വരെ തടവു കിട്ടവുന്ന കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഇതില്‍ മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങിയ കുറ്റങ്ങളും എഴുതി ചേര്‍ത്തിട്ടുണ്ട്. വിജയ്.പി.നായര്‍ക്ക് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു

 










<

JEEVAN TV NEWS

JEEVAN TV NEWS