jeevan news online

വാർത്തകൾ വിശദമായി

കേന്ദ്ര ഭക്ഷ്യമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ രാം വിലാസ് പസ്വാന്‍ അന്തരിച്ചു; അന്ത്യം ഡെല്‍ഹിയിലെ ആശുപത്രിയില്‍


കേന്ദ്ര ഭക്ഷ്യമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഡെല്‍ഹിയിലെ ആശുപത്രിയിലാണ് അന്ത്യം. മകന്‍ ചിരാഗ് പസ്വാന്‍ ആണ് ട്വിറ്ററിലൂടെ മരണവിവരം പുറത്തുവിട്ടത്. രാജ്യത്തെ ദലിത് രാഷ്ട്രീയനേതാക്കളില്‍ പ്രമുഖനായിരുന്നു രാംവിലാസ് പസ്വാന്‍. മന്‍മോഹന്‍ സിങ്, വാജ്‌പേയ്, ദേവഗൗഡ, വി.പി.സിങ് മന്ത്രിസഭകളിലും അംഗമായിരുന്നു അദ്ദേഹം. ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം ഡെല്‍ഹിയില്‍ ചികില്‍സയിലായിരുന്നു രാംവിലാസ് പസ്വാന്‍. 










<

JEEVAN TV NEWS

JEEVAN TV NEWS