jeevan news online

വാർത്തകൾ വിശദമായി

റീട്ടെയില്‍രംഗത്തെ പ്രമുഖരായ ലുലുഗ്രൂപ്പില്‍ സൗദിയിലെ പൊതുനിക്ഷേപഫണ്ട് നിക്ഷേപത്തിനൊരുങ്ങുന്നു.


റീട്ടെയില്‍രംഗത്തെ പ്രമുഖരായ ലുലുഗ്രൂപ്പില്‍ സൗദിയിലെ പൊതുനിക്ഷേപഫണ്ട് നിക്ഷേപത്തിനൊരുങ്ങുന്നു. ഓഹരി വില്‍പന സംബന്ധിച്ച വിശദാംശങ്ങള്‍ ലുലുഗ്രൂപ്പ് പുറത്തുവിട്ടിട്ടില്ല

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയര്‍മാനായ സ്ഥാപനമാണ് പിഐഎഫ്. എണ്ണേതര വരുമാനവും വിദേശനിക്ഷേപവും ലക്ഷ്യംവെച്ച് രൂപീകരിക്കപ്പെട്ടതാണ് സൗദി പൊതു നിക്ഷേപഫണ്ടും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ്ഫണ്ടും. ഇതില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് ലുവുവിന്റെ ഓഹരിവാങ്ങാന്‍ ശ്രമംനടത്തുന്നത്. നിലവില്‍ 26ലക്ഷം കോടിരൂപയാണ് സൗദിപബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലെ നിക്ഷേപം. 55,800കോടി രൂപയാണ് ലുലു ഗ്രൂപ്പിന്റെ ആസ്തി. ലുലുവിന്റെ നിശ്ചിതശതമാനം ഓഹരി വാങ്ങാനാണിപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എത്രഓഹരി വാങ്ങുമെന്നും എത്രതുക ലുലുഗ്രൂപ്പില്‍ നിക്ഷേപിക്കുമെന്നും പിഐഎഫ് വ്യക്തമാക്കിയിട്ടില്ല. ഒരുമാസ മുമ്പ് അബുദാബി സര്‍ക്കാരിന്റെ നിക്ഷേപകസ്ഥാപനം 110കോടി രൂപ ലുലുഗ്രൂപ്പില്‍ മുതല്‍  നിക്ഷേപിച്ചിരുന്നു. ലുലൂഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കുള്ള വിശ്വാസമാണ് ഈ കോവിഡ് കാലത്തും വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ വഴിയൊരുക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS