jeevan news online

വാർത്തകൾ വിശദമായി

ഐതിഹാസിക എസ്‌യുവിയായ ഓള്‍-ന്യൂ ഥാര്‍ പുറത്തിറക്കി.


മഹീന്ദ്ര ഗ്രൂപ്പ് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തില്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐതിഹാസിക എസ്‌യുവിയായ ഓള്‍-ന്യൂ ഥാര്‍ പുറത്തിറക്കി. എഎക്സ്, എല്‍എക്സ് എന്നീ രണ്ട് ട്രിമ്മുകളില്‍ ഥാര്‍ ലഭ്യമാകും. എഎക്സ് സീരീസിന് 9.80 ലക്ഷം രൂപമുതലും എല്‍എക്സ് സീരീസിന് 12.49 ലക്ഷം രൂപ മുതലുമാണ് എക്സ്-ഷോറൂം വില. പ്രകടനം, ദൈനംദിന സുഖസൗകര്യം, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ കാര്യത്തില്‍ വലിയ കുതിപ്പുതന്നെയാണ് പുതിയ ഥാറില്‍ ഒരുക്കിയിരിക്കുന്നത്.. ഉപഭോക്താക്കള്‍ക്ക് വിശാലമായ വേരിയന്റുകളിലും, നിറങ്ങളിലും, ഓപ്ഷനുകളിലും ലഭ്യമാണ്. പുതിയ ഥാറിന്റെ എല്ലാ ശ്രേണിയിലുമുളള ബുക്കിംഗ് ഒക്ടോബര്‍ 2 മുതല്‍ ആരംഭിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS