jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കോവിഡ് മരണം ഒരുലക്ഷം കടന്നു.


ഇന്ത്യയില്‍ കോവിഡ് മരണം ഒരുലക്ഷം കടന്നു. ഇതോടെ ഒരുലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.
കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 1,00,842 പേര്‍ മരിച്ചതായായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇന്നലെ മാത്രം 1,069 പേര്‍ക്ക് ജീവന്‍ നഷ്ടമായി.  ആകെ കൊവിഡ് രോഗികള്‍ 64,73,544 ആയി. 24 മണിക്കൂറിനിടെ 79,475 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 9,44,996 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 75,628 പേര്‍ രോഗമുക്തി നേടി. 54,27,706 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ പുതിയ 424 മരണങ്ങളും 15,591 പുതിയ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പ്രതിദിനരോഗബാധയില്‍ കേരളം കര്‍ണാടകത്തെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി. കര്‍ണാടകയില്‍ ഇന്നലെ 8,793 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 5,595 പേര്‍ക്ക് രോഗബാധയുണ്ടായി. ആന്ധ്രാ പ്രദേശില്‍ 6,555 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോഴും കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നു എന്നതാണ് ആശ്വാസം.

 










<

JEEVAN TV NEWS

JEEVAN TV NEWS