jeevan news online

വാർത്തകൾ വിശദമായി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയിയുടെ 67ആം ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർത്ഥനാ യജ്ഞമായി ലോകവ്യാപകമായി ആചരിച്ചു. കോവിഡ്, പ്രകൃതിയുടെ ശിക്ഷയല്ല മറിച്ച് മനുഷ്യന്റെ തെറ്റു തിരുത്തുവാനാവശ്യപ്പെട്ടുള്ള സന്ദേശമാണെന്ന് അമൃതാനന്ദമയി ഓർമിപ്പിച്ചു


അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ഭക്തരും, ധ്യാനത്തിനും, പ്രാർത്ഥനയ്ക്കുമായി അമൃതാനന്ദമയിയുടെ ജ•ദിനം നീക്കിവച്ചു. കോവിഡ് മഹാമാരി പ്രകൃതിയുടെ ശിക്ഷയല്ല മറിച്ച് മനുഷ്യന്റെ തെറ്റു തിരുത്തുവാനാവശ്യപ്പെട്ടുള്ള സന്ദേശമാണ്. ഈ ദുരിതകാലം പ്രകൃതിയുടെ ശിക്ഷയാണെന്ന് തോന്നാം, എന്നാൽ നമ്മുടെ പ്രവർത്തികൾ തിരുത്താനുള്ള പ്രകൃതിയുടെ ഉണർത്തുപാട്ടായി വേണം അതിനെ സ്വീകരിക്കുവാനെന്നും ജ•ദിന സന്ദേശത്തിലൂടെ അമൃതാനന്ദമയി പറഞ്ഞു.
ഒീഹറ ആ്യലേ
പ്രകൃതി നിരവധി മുന്നറിയിപ്പുകൾ തന്നുകൊണ്ടിരുന്നു, എന്നാൽ മനുഷ്യർ അവയിൽ ഏറ്റവും ശക്തമായതിനെപ്പോലും കാണാനും, കേൾക്കാനും, അംഗീകരിക്കുവാനും വിസമ്മതിച്ചു. തെറ്റായ ശീലങ്ങൾ നമ്മുടെ സ്വഭാവമായി മാറിയതോടെ ക്രമേണ നമ്മുടെ ജീവിതരീതിയെ പ്രതികൂലമായി ബാധിച്ചു. മനുഷ്യ ബുദ്ധിയുടെ കണക്കുകൂട്ടലുകളും, ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും പിഴച്ചുപോയി. മനുഷ്യരാശി കൊറോണവയറസിന്റെ  മുൻപിൽ ഇപ്പോഴും നിസ്സഹായരായിത്തന്നെ നിലകൊള്ളുകയാണെന്നും അമൃതാനന്ദമയി ഒാർമ്മപ്പെട#ുത്തി.
 










<

JEEVAN TV NEWS

JEEVAN TV NEWS