jeevan news online

വാർത്തകൾ വിശദമായി

ആനംസ്റ്റി ഇന്റർനാഷണൽ, ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. കേന്ദ്രസർക്കാർ ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ തുടർന്നാണ് രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് ആനംസ്റ്റി ഇന്റർനാഷണൽ അറിയിച്ചു.


ആനംസ്റ്റി ഇന്റർനാഷണലിന്റെ രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സെപ്തംബ!ർ പത്തോടെ കേന്ദ്രസ!ർക്കാർ റദ്ദാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വ!ർഷമായി തുട!ർച്ചയായി അടിച്ചമ!ർത്തൽ നേരിടുകയാണ് എന്നും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് തുട!ർച്ചയായി വേട്ടയാടുകയായിരുന്നെന്നും ആംനസ്റ്റി ആരോപിച്ചു.  കേന്ദ്രസർക്കാരിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെയാണ് ഇന്ത്യയിലെ പ്രവ!ർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആനംസ്റ്റി ഇന്റ!ർനാഷണൽ ഇന്ത്യ വിഭാ?ഗം എക്സിക്യൂട്ടീവ് ഡയറക്ട!ർ അവിനാശ് കുമാ!ർ വാ!ർത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ 8 വർഷത്തിനിടെ നാൽപ്പത് ലക്ഷം ആളുകൾ ആനംസ്റ്റി ഇന്റ!ർനാഷണലിന്റെ പ്രവർത്തനങ്ങളെ പിന്തുണച്ചു. 1 ലക്ഷം പേർ തങ്ങളെ സാമ്പത്തികമായും സഹായിച്ചു. തങ്ങൾ സംഭവന സ്വീകരിച്ചത് 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രം വാദിക്കുന്നത് എന്നും   നിയമവിധേയമായ ധനസമാഹരണം പോലും കള്ളപ്പണം വെളുപ്പിക്കലായാണ് കേന്ദ്രസ!ർക്കാർ ആരോപിക്കുന്നതെന്നും വാർത്താ കുറിപ്പിൽ ആനംസ്റ്റി ഇന്റ!ർനാഷണൽ വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS