jeevan news online

വാർത്തകൾ വിശദമായി

കൂട്ടമാനഭംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു. ഡെല്‍ഹി എയിംസിലായിരുന്നു മരണം


ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു. ഡെല്‍ഹി എയിംസിലായിരുന്നു മരണം. അലിഗഡിലെ ജെ.എന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന പത്തൊമ്പതുകാരിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഡെല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. രണ്ടാഴ്ച മുന്‍പാണ് പെണ്‍കുട്ടി ആക്രമണത്തിന് ഇരയായത്. ബലാല്‍സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ അക്രമികള്‍ ശ്രമിച്ചിരുന്നു. കഴുത്തെല്ലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. നാവ് പകുതി മുറിഞ്ഞ നിലയിലായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS