jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷം കടന്നു


ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് രോഗംബാധിച്ച് 1,039പേര്‍ക്ക് ജീവന്‍ നഷ്ടമായി

24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്ബാധിതര്‍ 60,74,703 ആയി. ഇതില്‍ 9,62,640 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് മുക്തര്‍ 50 ലക്ഷം കടന്നു. 50,16,521പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്. 24 മണിക്കൂറിനിടെ 1,039പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 95,542 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 7,19,67,230 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. സംസ്ഥാനങ്ങളില്‍ കൂടുതല്‍ രോഗബാധിതര്‍ ഇപ്പോഴും മഹാരാഷ്ട്രയിലാണ്. 18,056 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗികളായത്. കര്‍ണാടകയില്‍ 9543 പേര്‍ക്കും, ആന്ധ്രാപ്രദേശില്‍ 6923 പേര്‍ക്കും തമിഴ്‌നാട് 5791 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പ്രതിദിനരോഗബാധയില്‍ കേരളം നിലവില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS