jeevan news online

വാർത്തകൾ വിശദമായി

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികബില്‍ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം.


കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികബില്‍ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം. ഡെല്‍ഹിയില്‍ കര്‍ഷകര്‍ ട്രാക്ടറിന് തീയിട്ടു. കര്‍ണ്ണാടകയില്‍ ബന്ദ് ആചരിക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ ദളിത് സംഘടനകളുടെ പിന്തുണ സമരക്കാര്‍ക്കുണ്ട്.

ഡെല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപമാണ് പ്രതിഷേധം അരങ്ങേറിയത്. രാവിലെ 7.30 നാണ് പുതിയ കാര്‍ഷികബില്ലുകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ഒരുസംഘം ആളുകള്‍ പഴയൊരു ട്രാക്ടറിന് തീയിട്ടത്. സംഭവത്തെ തുടര്‍ന്ന് പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീയണച്ചു. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യമാണ് മുഴക്കിയത്. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷികബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. ഞായറാഴ്ച രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്‍ നിയമമായി മാറി. ഇതിനെതിരെ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS