jeevan news online

വാർത്തകൾ വിശദമായി

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണന്‍.


ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണന്‍. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൂര്‍ത്തിയാക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ദിവസമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. ക്വാറന്റൈനില്‍ കഴിയുന്ന വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാവും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ടര്‍മാരുടെ പോളിംങ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബീഹാറില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS