jeevan news online

വാർത്തകൾ വിശദമായി

ഒമ്പത്‌പേര്‍ അറസ്റ്റില്‍ ഒത്തുകളി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും


ബെംഗളൂരു ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ആറു പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കൊല്‍ക്കത്തയിലുണ്ടായ അറസ്റ്റ്. ഹാരെ സ്ട്രീറ്റ്, പാര്‍ക്ക് സ്ട്രീറ്റ്, ജാദവ്പുര്‍, സാള്‍ട്ട് ലേക്ക് എന്നിവിടങ്ങളില്‍ നിന്നായി വ്യാഴാഴ്ച്ച രാത്രിയാണ് ഒമ്പതു പേരെ കൊല്‍ക്കത്ത പോലീസിലെ ഡിറ്റക്ടീവ് വിഭാഗം അറസ്റ്റ് ചെയ്തത്. വാതുവെപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ടാബ് ലെറ്റും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങളിലെ ഒത്തുകളി റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS