jeevan news online

വാർത്തകൾ വിശദമായി

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നടിമാര്‍ക്ക് നോട്ടീസ്


മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അടക്കം നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് ഏജന്‍സി നിര്‍ദേശം നല്‍കിയത്.
നടിമാരായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍ എന്നിവര്‍ക്കാണ് എന്‍.സി.ബി സമന്‍സ് അയച്ചത്. ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെയും ക്വാന്‍ എന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്‌ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് എന്‍.സി.ബിയുടെ അന്വേഷണം പുരോഗമിക്കുന്നത്.  ദീപികയുടെ മാനേജര്‍ കരിഷ്മയെയും സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജര്‍ ശ്രുതി മോദിയെയും സംഘം ചോദ്യം ചെയ്യും. മാനേജര്‍ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സാപ് ചാറ്റ് സംബന്ധിച്ചാണ് ചോദ്യം ചെയ്യലുണ്ടാവുക എന്നാണ് സൂചന.
നേരത്തെ നടി റിയ ചക്രബര്‍ത്തിയെ എന്‍.സി.ബി അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 










<

JEEVAN TV NEWS

JEEVAN TV NEWS