jeevan news online

വാർത്തകൾ വിശദമായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ട്രോമാ കെയറിന്റെയും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു


തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ട്രോമാ കെയറിന്റെയും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദഗ്ധ ചികിത്സയ്ക്കായി എത്തുന്നവരുടെ ചിരകാലാ ഭിലാഷമാണ് യാഥാര്‍ത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
എയിംസിന്റെ മാതൃകയില്‍  അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ട്രോമാകെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കോളേജിലെ  അത്യാഹിതവിഭാഗം നവീകരിച്ചത്.  കാലങ്ങളായി അത്യാഹിത വിഭാഗത്തില്‍ നടന്നുവരുന്ന ചികിത്സാ സംവിധാനങ്ങളെ ഒന്നാകെ മാറ്റിക്കൊണ്ട്, രോഗികള്‍ക്ക് ആശുപത്രിയിലെത്തുന്ന നിമിഷംമുതല്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് 33 കോടി രൂപാ ചിലവില്‍ സജ്ജമാക്കിയത്
അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക്, അത്യാഹിതത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ചികിത്സ ഉറപ്പാക്കാനായി അത്യാധുനിക ട്രയേജ് സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നിനെ മൂന്ന് സോണുകളായി തിരിച്ചാണ് ഇനുമുതല്‍ ചികിത്സ നല്‍കുക. അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് റെഡ് സോണിലും ഗുരുതരമായ അവസ്ഥയിലുള്ളവര്‍ക്ക് യെല്ലോ സോണിലും ഗുരുതാവസ്ഥ കുറഞ്ഞവര്‍ക്ക് ഗ്രീന്‍ സോണിലും ചികിത്സ ഉറപ്പാക്കും. റെഡ് സോണില്‍ 12 രോഗികളേയും യെല്ലോ സോണില്‍ 62 രോഗികളെയും ഗ്രീന്‍ സോണില്‍ 12 രോഗികളേയും ഒരേ സമയം ചികിത്സിക്കാനാവും.
അത്യാഹിതവിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും ഇവയുടെ എകോപനത്തിലുള്ള പോരായ്മ മൂലം പലപ്പോഴും അടിയന്തര ചികിത്സയ്ക്ക് വിഘാതമുണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഇവയെയെല്ലാം ഏകോപിപ്പിച്ച് നൂതന സംവിധാനങ്ങളോടെ എമര്‍ജന്‍സി വിഭാഗം പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്തര്‍ദേശീയ നിലവാരത്തിലുള്ളതും നിലവിലുള്ള എമര്‍ജന്‍സി മെഡിസിന്‍ ഗൈഡ്ലൈന്‍ അനുസരിച്ചുമാണ് എമര്‍ജി വിഭാഗം സജ്ജമാക്കിയിരിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS