jeevan news online

വാർത്തകൾ വിശദമായി

കൊല്ലം കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണത്തില്‍ വീഴ്ച ; സിഐയെ. സസ്‌പെന്‍ഡ് ചെയ്തു


കൊല്ലം കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. കൊട്ടിയം സിഐയെ. സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
കൊട്ടിയത്തെ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ സീരിയല്‍ നടിക്കെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ അവഗണിച്ചതിനാണ് സി.ഐ.ദിലീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് നിരീക്ഷണത്തിലിരിക്കവേ നടി ഒളിവില്‍ പോയതും പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലെത്തിയതും സി.ഐ.ക്ക് തിരിച്ചടിയായി. കഴിഞ്ഞദിവസം വൈകിട്ട് ആറിന് പൊലീസ് ആസ്ഥാനത്ത് നിന്നും സി.ഐ.ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങി. ഇതിന് തൊട്ടുപിന്നാലെ കേസ് െ്രെകംബ്രാഞ്ചിന് വിട്ടുകൊണ്ട് കൊല്ലം സിറ്റിപൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. െ്രെകംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ആര്‍.അഭിലാഷിനാണ് അന്വേഷണ ചുമതല. റംസിയുമായി പത്ത് വര്‍ഷം പ്രണയത്തിലായിരുന്നു പള്ളിമുക്ക് സ്വദേശി ഹാരിസ്. ഇതിനിടെ ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് ഉറപ്പിച്ചു. ഹാരിസിന്റെ വീട്ടുകാരുമായടക്കം അടുത്തബന്ധം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടി ഇതിനിടെ ഇയാളില്‍ നിന്നും ഗര്‍ഭം ധരിക്കുകയും പിന്നീട് അലസിപ്പിക്കുകയും ചെയ്തു. എന്നാല്‍ സമീപകാലത്ത് മറ്റൊരു യുവതിയുമായി അടുത്ത ഹാരിസ് ബന്ധത്തില്‍നിന്ന് പിന്മാറുകയും യുവതിയെ അവഗണിക്കുകയും ചെയ്തതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. കേസില്‍ ആരോപണം നേരിടുന്ന നടി ലക്ഷ്മി പ്രമോദ് പ്രതി ഹാരിസ് മുഹമ്മദിന്റെ മാതാവ് എന്നിവരുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ഈമാസം 23ന് കൊല്ലം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.










<

JEEVAN TV NEWS

JEEVAN TV NEWS