jeevan news online

വാർത്തകൾ വിശദമായി

പെരുമ്പാവൂരില്‍ അല്‍ഖായിദ ഭീകരര്‍ പിടിയില്‍, പിടിയിലായവരില്‍ മലയാളികളില്ല


Terrorist Arrest V/O Anu
പെരുമ്പാവൂരില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എന്‍ഐഎ ഇവരെ പിടികൂടിയത്.
V/O
രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേര്‍ പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എന്‍ഐഎ പെരുമ്പാവൂരില്‍ റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരില്‍ രണ്ടിടത്ത് റെയ്ഡ്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയില്‍ ഉള്ളവര്‍ മുടിക്കലില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചുവന്നത് എന്നാണ് വിവരം. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഏറെക്കാലമായി പെരുമ്പാവൂരില്‍ താമസിച്ചുവന്നവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം.ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍നിന്ന് പിടിയിലായവര്‍ ധനസമാഹരണത്തിനാണ് ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ന്യൂസ്‌ഡെസ്‌ക്ക്, ജീവന്‍
 
അല്‍ഖായിദ ഭീകരര്‍ പിടിയില്‍
പിടിയിലായവരില്‍ മലയാളികളില്ല
 










<

JEEVAN TV NEWS

JEEVAN TV NEWS