jeevan news online

വാർത്തകൾ വിശദമായി

ദുബായില്‍നിന്ന് യുഎഇ കോണ്‍സുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം; കസ്റ്റംസ് അന്വേഷണം


ദുബായില്‍നിന്ന് യുഎഇ കോണ്‍സുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം. ഇത് പ്രത്യേകമായി അന്വേഷിക്കാന്‍ തീരുമാനിച്ചതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറിയിച്ചു.
യുഎഇ കോണ്‍സുലേറ്റില്‍നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരം കിലോയ്ക്ക് മുകളില്‍ ഈന്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ നിയമം ലംഘിച്ചതായും ചില ശക്തരായ ആളുകളുടെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു. 2016 ഒക്ടോബര്‍ മുതല്‍ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോണ്‍സുലേറ്റിന്റെ പേരില്‍ വന്നുവെന്നാണ് വേ ബില്‍ പരിശോധിച്ചതില്‍നിന്ന് വ്യക്തമായത്. കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്തത് അനുമതിയോടെയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെയും ചുമതലപ്പെടുത്തും. നികുതിയടക്കം ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യചാനല്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ഈന്തപ്പഴവും ഖുര്‍ആനും കൈപറ്റിയതിലൂടെ നിയമം ലംഘിച്ചതായി കസ്റ്റംസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. മറ്റുരാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കൈപറ്റാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് കൃത്യമായി ബോധ്യമുണ്ടായിരുന്നതായും എന്നിട്ടും സംസ്ഥാനം അത് കൈപറ്റി വിതരണം നടത്തിയതായും കസ്റ്റംസ് പറഞ്ഞു. ഇത് കസ്റ്റംസ് ആക്ടിലെ പ്രത്യേക നിയമങ്ങള്‍, കള്ള പണ നിരോധന നിയമം, വിദേശ സംഭാവന നിയന്ത്രണ ചട്ടം എന്നിവയുടെ നഗ്‌നമായലംഘനമാണെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS