jeevan news online

വാർത്തകൾ വിശദമായി

നിര്‍മ്മാണം ഇഴയുന്നു; വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്നത് വൈകും.


വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്നത് വൈകും. ഇരുപാലങ്ങളുടെയും പെയിന്റിംഗ് ജോലികള്‍ വരെ തീര്‍ന്നിട്ടുണ്ടെങ്കിലും, ടാറിംഗ് ജോലികള്‍ ഇനിയും ബാക്കിയാണ്.
5 തവണയാണ് വൈറ്റില മേല്‍പാലം പൂര്‍ത്തീകരിക്കാന്‍ സമയം നീട്ടിനല്‍കിയത്. കുണ്ടന്നൂര്‍ മേല്‍പാലത്തിനാകട്ടെ 3 തവണയും. എന്നിട്ടും പാലങ്ങളുടെ പണി ഇതുവരെ പൂര്‍ത്തിയായില്ല. കുണ്ടന്നുര്‍ മേല്‍പാലം ജൂണ്‍ 30 ന് തുറന്നു കൊടുക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ ഒടുവിലത്തെ പ്രഖ്യാപനം. വൈറ്റില മേല്‍പാലം തുറക്കുന്നതിന് ആഗസ്റ്റ് 31 ഉം സമയപരിധി വച്ചു. എന്നാല്‍ പണി തീര്‍ന്നില്ല. അവസാനഘട്ടത്തില്‍ മരവിച്ചപോലെ ഇപ്പോഴും ആകാശം നോക്കി നില്‍ക്കയാണ് നഗരത്തിന്റെ ഈ സ്വപ്ന പദ്ധതി. ചൂടില്‍ ഉരുകാത്ത പ്ലാസ്റ്റിക് ചേര്‍ന്ന മസ്റ്റിക് ടാറാണ് ഐഐടി നിര്‍ദ്ദേശ പ്രകാരം അവസാന ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. പണിക്കായി തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെത്തിയെങ്കിലും ക്വാറന്റൈനിലായി. ക്വാറന്റൈന്‍ തീര്‍ന്നപ്പോഴേക്കും മഴയുമെത്തി.
നിര്‍മ്മാണ ഏജന്‍സികളായ കേരള റോഡ് ഫണ്ട് ബോര്‍ഡും, ആര്‍.ബി.ഡി.സി.കെ-.യും മാത്രമല്ല, പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ചകളും പാലം പണി നീണ്ടുപോകാന്‍ കാരണമായെന്ന് വിമര്‍ശനമുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS