jeevan news online

വാർത്തകൾ വിശദമായി

കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ പേരില്‍ വ്യാജപ്രചരണം; വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി


കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ച് സര്‍ക്കാരിലെ അകാലിദള്‍ മന്ത്രി രാജിവെച്ചുപോയതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ പേരില്‍ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് മോഡി വ്യക്തമാക്കി.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കില്ലെന്ന തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കില്ലെന്നതും വ്യാജവാര്‍ത്തയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരെ കരുതിയിരിക്കണം.. കര്‍ഷകരെ ദുരിതത്തില്‍ തന്നെ നിര്‍ത്താനും പഴയ സംവിധാനങ്ങള്‍ വച്ച് ചൂഷണം ചെയ്യാനുമാണ് അവര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം ആരോപിച്ചു. കാര്‍ഷിക ബില്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനാണ്. ചരിത്രമാണ് ഇതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നീക്കം കര്‍ഷക വിരുദ്ധമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. 










<

JEEVAN TV NEWS

JEEVAN TV NEWS