jeevan news online

വാർത്തകൾ വിശദമായി

ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് യുഎഇയില്‍ തുടക്കമാകും.


ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് യുഎഇയില്‍ തുടക്കമാകും. അബുദബിയിലാണ് ആദ്യമല്‍സരം. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഫൈനലിലെ എതിരാളി ചെന്നൈ സൂപ്പര്‍കിംഗ്‌സും ഏറ്റുമുട്ടും.
കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. അബുദബിക്ക് പുറമെ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളാണ് ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുന്നത്. ഇന്ത്യന്‍ ടീമില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം മഹേന്ദ്രസിംഗ് ധോണി കളത്തിലിറങ്ങുന്നുവെന്നത് കൂടി ഇന്നത്തെ മല്‍സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. അബൂദബി ശൈഖ് സയിദ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്കാണ് മല്‍സരം.










<

JEEVAN TV NEWS

JEEVAN TV NEWS