jeevan news online

വാർത്തകൾ വിശദമായി

ആയുര്‍വേദത്തിലൂടെ രോഗപ്രതിരോധം സാധ്യമാക്കാന്‍ സിഐഐ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉപരാഷ്ട്രപത്രി വെങ്കയ്യനായിഡു.


ആയുര്‍വേദത്തിലൂടെ രോഗപ്രതിരോധം സാധ്യമാക്കാന്‍ സിഐഐ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്   ഉപരാഷ്ട്രപത്രി വെങ്കയ്യനായിഡു. സിഐഐ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഓണ്‍ലൈന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ആയുര്‍വേദ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് ഗ്ലോബല്‍ സമ്മിറ്റ്

നല്ല ആഹാര ശീലവും ആരോഗ്യ ശീലവുമാണ് ഏറ്റവും പ്രധാനമെന്നും അത് ഏറ്റവും ശെരിയായി അനുവര്‍ത്തിക്കാനും മനുഷ്യനിലെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍  കഴിയുന്നത് ആയൂര്‍ വേദത്തിലൂടെ ആണെന്നും,   ഭാരതീയര്‍ക് പൂര്‍വീകരില്‍ നിന്നും ലഭിച്ച ആയുര്‍വ്വേദം ജീവിതത്തിന്റെ ഭാഗമാക്കണം എന്നും സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് കൊണ്ട്  ഉപരാഷ്ട്രപതി  വെങ്കയ്യ നായിഡു പറഞ്ഞു . ആഗോള തലത്തില്‍ തന്നെ സാമൂഹിക സാമ്പത്തിക രംഗങ്ങള്‍ തളര്‍ന്നിരിക്കുമ്പോള്‍ മഹാമാരിയെ നേരിടാന്‍ സി ഐ ഐ യും ആയുഷ് മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആയുര്‍വേദ സമ്മറ്റ് വലിയ മാറ്റങ്ങള്‍ക്ക് വേദി ആകുമെന്നും സമ്മിറ്റിലെ സംഘാടകര്‍ക്ക് അഭിനന്ദനം അറിയിക്കുനതയായും ഉപരാഷ്ട്രപതി പറഞ്ഞു

സി ഐ ഐ യുടെ ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ഏറ്റവും പ്രാധ്യാന്യം അര്‍ഹിക്കുന്നതാണ് എന്ന് വിദേശകാര്യ സഹ മന്ത്രി വി മുരളീധരനും പറഞ്ഞു , ആരോഗ്യ സംരക്ഷണവും പ്രതിരോധവുമാണ് ഇന്ന്  അടിയന്തരമായി വേണ്ടത് എന്നും അതിനു ആയുര്‍വ്വേദം ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് എന്ന് വി മുരളീധരന്‍ പറഞ്ഞു . മാത്രമുളള ആയുര്‍വേദ മേഖലയില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ചെയുന്ന പ്രവര്‍ത്തനങ്ങളെ വി മുരളീധരന്‍ പ്രകീര്‍ത്തിച്ചു . ആയുര്‍വേദ ചികിത്സയ്ക്ക് മോദി സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും നല്‍കുന്നതായും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു

ചടങ്ങില്‍ സിഐഐ കേരള കൗണ്‍സില്‍ ചെയര്‍മാനും, മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആന്‍ഡ്  എംഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് അതിഥികളെ സ്വാഗതം ചെയ്തു . . സിഐഐ കേരളയുടെ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സജികുമാര്‍, ഡോ. സോമിത് കുമാര്‍( ഡയറക്ടര്‍, എ.വി.പി. റിസര്‍ച്ച് ഫൗണ്ടേഷന്‍  ഓഫ് ആയുര്‍വേദ),  സി. കെ.രംഗനാഥന്‍( സിഐഐ സൗത്ത് റീജിയന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍)തുടങ്ങിയവര്‍ സംസാരിച്ചു. സിഐഐ ആയുര്‍വേദ പാനലിന്റെ കോ- കണ്‍വീനറും, സോമതീരം ആയുര്‍വേദ ഗ്രൂപ്പിന്റെ ചെയര്‍മാനും, എംഡിയുമായ ബേബി മാത്യു സോമതീരം ചടങ്ങിന്  നന്ദിയും അറിയിച്ചു

 










<

JEEVAN TV NEWS

JEEVAN TV NEWS