jeevan news online

വാർത്തകൾ വിശദമായി

മട്ടാഞ്ചേരി വെടിവെപ്പിന്റെ അറിയാക്കഥകളുമായി പുസ്തകം -അടയാളം- പുറത്തിറങ്ങി.


മട്ടാഞ്ചേരി വെടിവെപ്പിന്റെ അറിയാക്കഥകളുമായി പുസ്തകം -അടയാളം- പുറത്തിറങ്ങി. പത്രപ്രവര്‍ത്തകന്‍ അബ്ദുള്ള മട്ടാഞ്ചേരി എഴുതിയ പുസ്തകം, എംഎം ലോറന്‍സ,് എംഎല്‍എ കെ.ജെ മാക്‌സിക്കു നല്‍കി പ്രകാശനം ചെയ്തു.

1953 സെപ്റ്റംബര്‍ 15 ന് നടന്ന തൊഴിലാളി വിപ്‌ളവത്തില്‍ മൂന്ന്‌പേരാണ് രക്ത സാക്ഷികളായത്. നൂറുകണക്കിനു പേര്‍ വെടിയേറ്റും, കൊടിയ പോലീസ് പീഡനങ്ങള്‍ മൂലവും ജീവിക്കുന്ന രക്തസാക്ഷികളുമായി. സമരചരിത്രങ്ങളില്‍ കേട്ടു കേള്‍വിയില്ലാത്ത വിധം ഒറ്റുകാര്‍ അരങ്ങേറിയ ഈ സമരം ചരിത്രാന്വേഷണങ്ങളില്‍ നിന്നും ഇതുവരെ മറച്ചു പിടിക്കുകയായിരുന്നു. 75 ദിവസം നീണ്ടുനിന്ന അണയാത്ത ഈ വിപ്‌ളവ ജ്വാലയുടെ അണിയറക്കഥകള്‍ ഇപ്പോള്‍ വെളിച്ചത്തു കൊണ്ടുവരുന്നത്, സമര സേനാനിയുടെ മകന്‍ കൂടിയായി അബ്ദുള്ള മട്ടാഞ്ചേരിയാണ്.

എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, ഡെപ്യൂട്ടി മെയര്‍ കെ.ആര്‍ പ്രേംകുമാര്‍, ഫാദര്‍ റാഫി പര്യത്തുപറമ്പില്‍, ഷാജി ജോര്‍ജ്ജ്, പ്രസ്‌ക്ലബ് പ്രസിഡണ്ട്  ഫിലിപ്പോസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. മാധ്യമം ദിനപത്രത്തിലെ ചീഫ് സബ് എഡിറ്ററാണ് അബ്ദുള്ള മട്ടാഞ്ചേരി. പ്രണതാ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS