jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി.


ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 83,809പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

രാജ്യത്താകെ കോവിഡ്ബാധിതരുടെ എണ്ണം 49 ലക്ഷത്തി മുപ്പതിനായിരമായി. ഒരു ലക്ഷത്തിനടുത്താണ് പ്രതിദിനം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം.
24 മണിക്കൂറിനിടെ 1,054പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 80,76 ആയി. 9 ലക്ഷത്തി തൊണ്ണൂറായിരംപേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 38ലക്ഷത്തി അമ്പത്തിയൊമ്പതിനായിരം പേര്‍ രോഗമുക്തരായി.
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ യുഎസിന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. അതേസമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണവും മരണവും ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 










<

JEEVAN TV NEWS

JEEVAN TV NEWS