jeevan news online

വാർത്തകൾ വിശദമായി

സ്വപ്ന സുരേഷിനൊപ്പം വനിതാപൊലീസുകാര്‍ വാര്‍ഡില്‍വെച്ച് സെല്‍ഫിയെടുത്തു.


തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാപൊലീസുകാര്‍ വാര്‍ഡില്‍വെച്ച് സെല്‍ഫിയെടുത്തു. സംഭവം വിവാദമായതോടെ ആറ് വനിതാപൊലീസുകാരെ താക്കീത് ചെയ്തു. അതേസമയം ആശുപത്രിയില്‍വെച്ച് സ്വപ്ന ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് തൃശൂര്‍ മെഡിക്കല്‍കോളജിലെ നഴ്‌സുമാരുടെ മൊഴി.

തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയുമ്പോഴാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത പൊലീസുകാര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു. ആറ് വനിതാപൊലീസുകാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാപൊലീസുകാരെ താക്കീത് ചെയ്തു. കൗതുകത്തിന് സെല്‍ഫിയെടുത്തതെന്നാണ് വനിതാ പൊലീസുകാര്‍ നല്‍കുന്ന വിശദീകരണം. സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ഫോണില്‍ ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വനിതാപൊലീസുകാരുടെ സെല്‍ഫിയും പുറത്ത്‌വന്നത്. സുപ്രധാന കേസിലെ പ്രതിക്കൊപ്പം വാര്‍ഡിനുള്ളില്‍വെച്ച് വനിതാപൊലീസുകാര്‍ ഫോട്ടോ എടുത്തത് ഗുരുതര പ്രശ്‌നമായി കണക്കാക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സ്വപ്ന ഫോണ്‍വിളികള്‍ നടത്തിയോ എന്നതില്‍ എന്‍ഐഎ അന്വേഷണം നടക്കുകയാണ്. മെഡിക്കല്‍കോളേജ് അധികൃതരില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ മൊഴി. സ്വപ്നയെ കണ്ടത് പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമാണ്. ശുചീകരണതൊഴിലാളികളെ അകത്ത് പ്രവേശിപ്പിച്ചതും പൊലീസ് സാന്നിധ്യത്തിലാണെന്നും നഴ്‌സുമാര്‍ ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കി. സ്വപ്ന സുരേഷിനെയും റമീസിനെയും ഇന്ന് വിദഗ്ധപരിശോധനക്ക് വിധേയരാക്കും

 










<

JEEVAN TV NEWS

JEEVAN TV NEWS