jeevan news online

വാർത്തകൾ വിശദമായി

ആലപ്പുഴ കടലില്‍വീണ് കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം ലഭിച്ചു.


ആലപ്പുഴ കടലില്‍വീണ് കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം ലഭിച്ചു. സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നാണ് കുട്ടി വീണത്. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയാണ് മരിച്ചത്. ഇഎസ്‌ഐ ജംഗ്ഷന് സമീപം കടല്‍ത്തീരത്ത് ഈ മാസം പതിമൂന്നിനാണ് സംഭവം നടന്നത്. പൊലീസും ലൈഫ് ഗാര്‍ഡും അഗ്‌നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും 2 ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും പ്രതിസന്ധിയായിരുന്നു. അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട്ടെ വീട്ടില്‍ വന്നതായിരുന്നു അനിതയും മക്കളും.

 










<

JEEVAN TV NEWS

JEEVAN TV NEWS