jeevan news online

വാർത്തകൾ വിശദമായി

ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് 2പേര്‍ പോലീസിന്റെപിടിയില്‍


ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ കൊല്ലം ചവറ പോലീസിന്റെ പിടിയില്‍. കെ.എം.എം.എല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടതിയത്.

തിരുവനന്തപുരം മലയിന്‍ കീഴ് സ്വദേശിയും, ഇപ്പോള്‍ തൃശൂര്‍ അയ്യന്തോള്‍ ശ്രേയസില്‍ താമസിക്കുന്ന ഗീതാറാണി എന്ന ഗീതാ രാജഗോപാല്‍, ചവറ പയ്യലക്കാവ് മാണുവേലില്‍ പൊതു പ്രവര്‍ത്തകനായ കോട്ടയ്ക്കകം സദാനന്ദന്‍ എന്നിവരാണ് പിടിയിലായത്. ചവറ കെ.എം.എം.എല്‍, റെയില്‍വേ എന്നിവയുടെ ലെറ്റര്‍ പാഡും, സീലും ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പതിനൊന്നാം തീയതി കെ.എം.എം.എല്ലിലേക്ക് അപ്പോയ്‌മെന്റുമായി ചവറ സ്വദേശി പ്രജിത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം ലെറ്റര്‍ വ്യാജമാണെറിയിച്ചതോടെ പ്രജിത്ത് ചവറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കെ.എം.എം.എല്ലിലേക്ക് രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയും, റെയില്‍വേയിലേക്ക് ഒന്നരമുതല്‍ ആറരലക്ഷം രൂപ വരെയുമാണ് തട്ടിയത്.

ഇതുവരെ പതിനൊന്ന് പരാതികളാണ് ചവറ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. ഗീതാറാണി  മുന്‍പും നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS