jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഉന്നത സ്വാധീനം ശ്രദ്ധയില്‍പ്പെട്ടെന്ന് ധനമന്ത്രാലയം. അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ നടപടിയെടുത്തെന്ന് ലോക്‌സഭയില്‍ അറിയിച്ചു


സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഉന്നത സ്വാധീനം ശ്രദ്ധയില്‍പ്പെട്ടെന്ന് ധനമന്ത്രാലയം. അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ നടപടിയെടുത്തെന്ന് ലോക്‌സഭയില്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് നയതന്ത്രബാഗിലെന്നും ധനസഹമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് നയതന്ത്രബാഗില്‍ അല്ലെന്ന വി.മുരളീധരന്റെ വാദം ധനസഹമന്ത്രി തള്ളി .

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദം തള്ളിയാണ് ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. കേസില്‍ അറസ്റ്റിലായവര്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും അനുരാഗ് സിങ് ലോക്‌സഭയെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നത്, അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതുവരെ കേസില്‍ 16 പേരെ അറസ്റ്റ് ചെയ്തു. അതില്‍ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. എന്‍ കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു അനുരാഗ് സിങ് ഠാക്കൂറിന്റെ മറുപടി.
സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് വി മുരളീധരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ഇക്കാര്യം ലോക്‌സഭയെ അറിയിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS