jeevan news online

വാർത്തകൾ വിശദമായി

മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും.


മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും.15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എഴുപത്തിനാലായിരത്തി എണ്‍പത്തിമൂന്ന് കുട്ടികള്‍ ഇക്കുറി അധികമായി പരീക്ഷയെഴുതുന്നുണ്ട്. കേരളത്തില്‍ നിന്ന് 1,15,959 പേരാണ് പരീക്ഷ എഴുതുക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷ. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS