jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണക്കളളക്കടത്തുകേസില്‍ കെടി ജലീലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു


സ്വര്‍ണക്കളളക്കടത്തുകേസില്‍ കെടി ജലീലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 
 
കളളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത് തുടങ്ങിയവ!ര്‍ നല്‍കിയ മൊഴിയും ജലീലിന്റെ മൊഴിയും ഒത്തുനോക്കിയാണ് പരിശോധന. നയതന്ത്ര പാഴ്‌സലിലൂടെ കൊണ്ടുവന്ന മതഗ്രന്ഥങ്ങളുടെ മറവില്‍ പ്രതികള്‍ കളളക്കടത്ത് അടക്കമുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്. ഇക്കാര്യത്തില്‍ ജലീലിന് കൂടുതല്‍ അറിവുണ്ടായിരുന്നോയെന്നാണ് അന്വേഷണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയേയും രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഈയാഴ്ച വിളിച്ചുവരുത്താനാണ് ആലോചന.
 
 
 
 
 










<

JEEVAN TV NEWS

JEEVAN TV NEWS