jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്തതടക്കം ഇഡിയുടേത് അസാധാരണ നടപടിയെന്ന പരസ്യ വിമര്‍ശനവുമായി സിപിഎം


സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്തതടക്കം ഇഡിയുടേത് അസാധാരണ നടപടിയെന്ന പരസ്യ വിമര്‍ശനവുമായി സിപിഎം. പ്രധാനമായും 7 കാര്യങ്ങള്‍ ചൂണ്ടികാട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ രംഗത്തെത്തി. അതേസമയം പാര്‍ട്ടി മുന്‍ നിലപാടില്‍ നിന്ന് മലക്കം മിറഞ്ഞെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
 
 
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പ്രതിഷേധം കത്തുമ്പോഴും മന്ത്രി കെ ടി ജലീലിനെ പൂര്‍ണ്ണമായി പിന്തുണക്കുകയാണ് സിപിഎം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനെതിരെ പരസ്യ വിമര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് രാഷ്ട്രീയമായി ഇഡിയെ ഉപയോഗിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം ഇഡി മേധാവി തന്നെ പരസ്യപ്പെടുത്തിയത് അസാധാരണമാണെന്നും ബാഗേജ് അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാത്തത് ദുരൂഹമെന്നും സിപിഎം കുറ്റപ്പെടുത്തി. അതേസമയം ചോദ്യം ചെയ്യല്‍ നിയമപരമായ സാധാരണ നടപടി മാത്രമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ സിപിഎം ജനറല്‍ സീതാറാം യെച്ചൂരിയും മന്ത്രിക്ക് പാര്‍ട്ടി പരിരക്ഷ ഉറപ്പ് നല്‍കി. പ്രധാനമായും അഞ്ച് വിമര്‍ശനമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് മുന്നോട്ട് വയ്ക്കുന്നത്. ജനറല്‍ സെക്രട്ടറിയാകട്ടെ ഏഴ് കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് രംഗത്തെത്തിയത്. ിജെപി അനുകൂല ചാനലിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്ററെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും സംശയം ജനിപ്പിക്കുന്നതാണ്. രാജ്യവ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട് എന്നും പാര്‍ട്ടി ആരോപിച്ചു. ചോദ്യം ചെയ്യല്‍ നിയമപരമായ സാധാരണ നടപടി മാത്രമെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി തന്നെ മന്ത്രിക്ക് പാര്‍ട്ടി പരിരക്ഷ ഉറപ്പ് നല്‍കുകയും ചെയ്തു.തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രചരണങ്ങളാണ് കേരളത്തില്‍ പ്രതിപക്ഷം നടത്തുന്നതെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു
 
 
 










<

JEEVAN TV NEWS

JEEVAN TV NEWS