jeevan news online

വാർത്തകൾ വിശദമായി

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു


രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന വര്‍ധന ഇന്ന് ഒരുലക്ഷം കടക്കും എന്നാണ് സൂചന. മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. പുതുതായി ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കണക്കുകളുണ്ട്. രാജ്യത്തെ ആകെ രോഗികളില്‍ 48 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ കാല്‍ ലക്ഷത്തിനടുത്ത് രോഗികളുണ്ടായതോടെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. അതേസമയം, രാജ്യം അണ്‍ലോക്ക്ഡൗണുമായി മുന്നോട്ടുപോവുകയാണ്.










<

JEEVAN TV NEWS

JEEVAN TV NEWS