jeevan news online

വാർത്തകൾ വിശദമായി

ആപ്പില്‍ പൊളിഞ്ഞ മദ്യക്കച്ചവടം തിരിച്ചുപിടിക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് ബിവ്‌റേജസ് കോര്‍പ്പറേഷന്‍.


ആപ്പില്‍ പൊളിഞ്ഞ മദ്യക്കച്ചവടം തിരിച്ചുപിടിക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് ബിവ്‌റേജസ് കോര്‍പ്പറേഷന്‍.  ഇന്നുമുതല്‍ ടോക്കണുകള്‍ക്ക് ആനുപാതികമായ അളവിലുള്ള മദ്യം മാത്രമെ കോര്‍പ്പറേഷന്‍ ബാറുകള്‍ക്ക് അനുവദിക്കു.

മദ്യം ആവശ്യത്തിലധികം വാങ്ങുകയും, തോന്നും പടി വില്‍ക്കുകയും ചെയ്യുന്ന ബാറുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി പുറത്തിറക്കിയ പുതിയ സര്‍ക്കുലര്. ഇതനുസരിച്ച് ബെവ്ക്യൂ ആപ്പ് വഴി നല്‍കുന്ന ടോക്കണുകള്‍ക്ക് ആനുപാതികമായി മാത്രമെ ഇനിമുതല്‍ ബാറുകള്‍ക്കും, ഔട്ട്‌ലെറ്റുകള്‍ക്കും കോര്‍പ്പറേഷന്‍ മദ്യം നല്‍കു. ഇതോടെ ടോക്കണില്ലാത്തവര്‍ക്കും യഥേഷ്ടം മദ്യം നല്‍കുന്ന ബാറുകളുടെ നടപടിക്ക് ഒരു പരിധിവരെ തടയിടാനാകും. ഇതു നടപ്പാക്കാന്‍ വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയതും, ടോക്കണുകള്‍ ദിവസേന നല്‍കിയതും, ഇഷ്ടമുള്ള ഒട്ട്‌ലെറ്റ് തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിനു സൗകര്യം നല്‍കിയതുമൊന്നും ബിവറേജസ് ഔട്ടലെറ്റുകളുടെ കച്ചവടം കൂട്ടിയിരുന്നില്ല. വൃത്തിയുള്ള സാഹചര്യത്തില്‍ മാന്യമായ പെരുമാറ്റത്തോടെ ഇഷ്ടമുള്ള മദ്യം ബാറുകളില്‍ നിന്നും ലഭിക്കുന്നതാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കെതിരെ ജനം മുഖം തിരിക്കാന്‍ കാരണം.

ജീവന്‍ ന്യൂസ്. കൊച്ചി  










<

JEEVAN TV NEWS

JEEVAN TV NEWS