jeevan news online

വാർത്തകൾ വിശദമായി

ഗുലാംനബി പുറത്ത്; നേതൃത്വത്തില്‍ അഴിച്ചുപണി


നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ ഭിന്നത പുതിയ വഴിത്തിരിവില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ള മുതി!ര്‍ന്ന നേതാക്കളെ ചുമതലകളില്‍ നിന്നും മാറ്റി കോണ്‍ഗ്രസ് പ്രവ!ര്‍ത്തക സമിതി പുനസംഘടിപ്പിച്ചു.

നേതൃത്വത്തെ പിന്തുണയ്ക്കുന്ന കൂടുതല്‍ നേതാക്കളെ പ്രവ!ര്‍ത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിന്റെ ചുമതലയില്‍ നിന്നും മുകുള്‍ വാസ്‌നികിനെ മാറ്റിയിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള താരിഖ് അന്‍വറാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറല്‍ സെക്രട്ടറി. മുകുള്‍ വാസ്‌നികിനെ മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവ!ര്‍ പ്രവ!ര്‍ത്തക സമിതിയില്‍ തുടരും. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കെ.സി.വേണുഗോപാല്‍ തുടരും. ആന്ധ്രാപ്രദേശിന്റെ ചുമതലയില്‍ ഉമ്മന്‍ ചാണ്ടി തുടരും. അതേസമയം ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.
കഴിഞ്ഞ പ്രവ!ര്‍ത്തക സമിതി യോഗത്തിലെ തീരുമാന പ്രകാരം കോണ്‍ഗ്രസ് അധ്യക്ഷയെ സഹായിക്കാനായി ആറംഗസമിതിയും രൂപീകരിച്ചു. ആന്റണി, വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, അംബിക സോണി, രണ്‍ദീപ് സു!ര്‍ജേവാല എന്നീ നേതാക്കളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കപില്‍ സിബല്‍, ശശി തരൂ!ര്‍ തുടങ്ങിയ നേതാക്കളെയൊന്നും തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിച്ചില്ല
 










<

JEEVAN TV NEWS

JEEVAN TV NEWS