jeevan news online

വാർത്തകൾ വിശദമായി

രാമക്ഷേത്രനിര്‍മ്മാണത്തിനായി പിരിച്ച 1400 കോടി രൂപ ബി.ജെ.പി കൈക്കലാക്കിയെന്ന ആരോപണവുമായി ഒരുവിഭാഗം സന്യാസിമാര്‍.


രാമക്ഷേത്രനിര്‍മ്മാണത്തിനായി പിരിച്ച 1400 കോടി രൂപ ബി.ജെ.പി കൈക്കലാക്കിയെന്ന ആരോപണവുമായി ഒരുവിഭാഗം സന്യാസിമാര്‍. രംഗത്ത്. ഇതിന് പുറമെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് അക്കൗണ്ടില്‍ തിരിമറി നടന്നതായും വ്യാജ ചെക്ക് ഉപയോഗിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

എല്‍.കെ അദ്വാനി ക്ഷേത്രനിര്‍മ്മാണത്തിനായി രഥയാത്ര നടത്തിയ ഘട്ടത്തില്‍ പിരിച്ചെടുത്ത തുക ബി.ജെ.പി വകമാറ്റിയെന്നാണ് ആരോപണം. ഹിന്ദുത്വവാദികളായ നേതാക്കളെ കൊലപ്പെടുത്തുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും സന്യാസിമാര്‍ ആരോപിച്ചു. രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി സ്വന്തം കെട്ടിടങ്ങള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ചെലവഴിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും ഈ സന്യാസിമാര്‍ പറയുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS